കർണാടക ഡെപ്യൂട്ടി സ്പീക്കർ അന്തരിച്ചു

ബംഗളൂരു: കർണാടക നിയമസഭ ഡെപ്യൂട്ടി സ്പീക്കറും മൂന്ന തവണ ബി.ജെ.പി എം.എൽ.എയുമായ അനന്ദ് മാമണി അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഒരുമാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

പ്രമേഹരോഗബാധിതനായ മാമണിക്ക് കരളിന് അണുബാധയേറ്റിരുന്നു. ബംഗളൂരുവിലെ മണിപ്പാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം. വിദഗ്ധരുടെ ഉപദേശത്തെ തുടർന്ന് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പിന്നീട് മണിപ്പാലിലേക്ക് തന്നെ തിരികെ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ ഏതാനം ദിവസമായി അദ്ദേഹം കോമയിൽ തുടരുകയായിരുന്നു.

സാവദാട്ടി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ആനന്ദ് മാമണി. ഞായറാഴ്ച ആനന്ദ് മാമണിയുടെ മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടു പോകും. 

Tags:    
News Summary - Karnataka Assembly Deputy Speaker Anand Mamani passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.