രാജീവ്​ ഗാന്ധിയെ 'വെട്ടാൻ' കർണാടകയിലും നീക്കം; മൂലഹോളെ ദേശീയ പാർക്കിന്‍റെ പേര്​ മാറ്റണമെന്ന്​ ബി.ജെ.പി എം.പി

ബംഗളൂരു: ജവഹർ ലാൽ െനഹ്​റു, രാജീവ്​ ഗാന്ധി തുടങ്ങിയ മുൻപ്രധാനമന്ത്രിമാരുടെ സ്​മരണകളോടുള്ള സംഘ്​പരിവാർ എതിർപ്പ്​ തുടരുന്നു. ആസാമിലെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്‍റെ പേരിൽനിന്ന്​ രാജീവ് ഗാന്ധിയെ വെട്ടിയതിന്​ പിന്നാലെ മൂലഹോളെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിെൻറ പേരും മാറ്റണമെന്ന്​ ​ബി.ജെ.പി എം.പി പ്രതാപ് സിംഹ ആവശ്യപ്പെട്ടു.

മൂലഹോളെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിെൻറ പേര് മാറ്റി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ പേര് നൽകണമെന്നാണ്​ പ്രതാപ് സിംഹയുടെ ആവശ്യം. മൈസൂരു-കുടക് എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹ ഇക്കാര്യമുന്നയിച്ച്​ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു.

മൈസൂരു-കുടക് ജില്ലകളുടെ പരിധിയിൽ വരുന്ന നാഗർഹോളെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിനും കടുവാ സങ്കേതത്തിനും ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ പേര് നൽകണമെന്നത് കുടകിലുള്ളവരുടെ ആവശ്യമാണെന്നും ഇക്കാര്യം പരിഗണിക്കണമെന്നുമാണ് കത്തിൽ പ്രതാപ് സിംഹ ആവശ്യപ്പെട്ടിരിക്കുന്നത്. കുടക് സ്വദേശിയായ ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ ഇൻ ചീഫായിരുന്നു.

ആസാമിലെ രാജീവ് ഗാന്ധി ദേശീയോദ്യാനം ഒറാങ് ദേശീയോദ്യാനമാക്കിയാണ്​ ആസാം സർക്കാർ പേരുമാറ്റിയത്​. ഇതിന് പിന്നാലെയാണ് മൂലഹോളെ ദേശീയോദ്യാനത്തിെൻറ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി രംഗത്തെത്തിയത്. ആസാം ദേശീയോദ്യാനത്തിെൻറ പേര് മാറ്റിയത് മണ്ടൻ തീരുമാനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രതികരണം.

Tags:    
News Summary - Karnataka BJP MP wants Nagarhole National Park to be named after Field Marshal Cariappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.