ബിനീഷിനെതിരെ തെളിവ് ഹാജരാക്കാനായിട്ടില്ലെന്ന് കർണാടക ഹൈകോടതി

ബംഗളൂരു: മയക്കുമരുന്ന് ഇടപാട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈകോടതി. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് വിശ്വസിക്കുന്നതിന് കാരണങ്ങളുണ്ട്. മയക്കുമരുന്ന് ഇടപാടിലൂടെയുള്ള പണമാണ് അക്കൗണ്ടിലെത്തിയതെന്നതിന് തെളിവില്ല.

സംശയത്തിെൻറ പേരിൽ ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ലെന്നും ബിനീഷ് ഇനിയും ജയിലില്‍ കഴിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലും ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്നും ജാമ്യം അനുവദിച്ചുള്ള വിധിയിൽ ഹൈകോടതി ജഡ്ജ് ജസ്​റ്റിസ് എം.ജി. ഉമ വ്യക്തമാക്കി. കേസിൽ അറസ്​റ്റിലായി ഒരുവർഷം പൂർത്തിയായശേഷം ഒക്ടോബർ 28ന് ബിനീഷിന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും വിധിപ്പകർപ്പ് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്​റ്റഡിയിലായിരുന്നു. 

Tags:    
News Summary - Karnataka High Court fails to produce evidence against Bineesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.