ബലാത്സംഗക്കേസിലെ പ്രതിക്ക് ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈകോടതി

മൈസൂരു: ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിയായ 23കാരന് ജാമ്യം അനുവദിച്ച് കർണാടക ഹൈകോടതി. 15 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. 16 വയസ് പ്രായമുള്ളപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അടുത്തിടെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞു. രണ്ട് കുടുംബങ്ങളും വിവാഹത്തിന് അനുകൂലമാണ്.

2023 ഫെബ്രുവരിയിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകളെ ഇയാൾ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു. പിന്നീട് പെൺകുട്ടി ഗർഭിണിയാകുകയും ഡി.എൻ.എ പരിശോധനയിൽ പ്രതി കുഞ്ഞിന്‍റെ പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇരു വീട്ടുകാരും വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതിനാൽ കുറ്റം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്ന കഴിഞ്ഞ ശനിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടിയെ സംരക്ഷിക്കുന്നതിനും ചെറുപ്പക്കാരിയായ അമ്മയെ പിന്തുണക്കുന്നതുമാണ് തീരുമാനത്തിന്‍റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Karnataka high court grants 15-day bail for rape accused to marry the victim: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.