ബംഗളൂരു: കർണാടകയിൽ ശനിയാഴ്ച അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങൾക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.
ഒമ്പതുതവണ എം.എൽ.എയായ ആർ.വി. ദേശ്പാണ്ഡെയെ ഇടക്കാല സ്പീക്കറായി മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് ആർ.വി. ദേശ്പാണ്ഡെയെയും എച്ച്.കെ. പാട്ടീലിനെയുമാണ് കോൺഗ്രസ് കണ്ടുവെച്ചിട്ടുള്ളത്. ഇരുവരും സമ്മതിച്ചില്ലെങ്കിൽ സ്പീക്കർ പദവിയിലേക്ക് ന്യൂനപക്ഷ അംഗമായ തൻവീർ സേട്ടിനെ പരിഗണിച്ചേക്കുമെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.