ബെലഗാവി: രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം രൂക്ഷമാകുന്നതിനിടെ മാസ്ക് ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്ത് കർണാടക മന്ത്രി. മാസ്ക് ധരിക്കുന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ കടമെടുത്തായിരുന്നു മന്ത്രി ഉമേഷ് കട്ടിയുടെ ന്യായീകരണം.
'യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ലെന്നും മാസ്ക് ധരിക്കുന്നത് വ്യക്തികളുടെ ഉത്തരവാദിത്തമാെണന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. മാസ്ക് ധരിക്കണമെന്ന് തോന്നുന്നവർക്ക് അവ ധരിക്കാം. എനിക്ക് മാക്സ് ധരിക്കാൻ താൽപര്യമില്ല, അതിനാൽ ധരിക്കുന്നില്ല. അത് എന്റെ വ്യക്തിപരമായ തീരുമാനമാണ്' -കർണാടക മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ, വനം വകുപ്പുകളാണ് ബി.ജെ.പി നേതാവായ ഉമേഷ് കട്ടി കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. അതിനിടെ മാസ്ക് ധരിക്കാതെ മന്ത്രി തന്നെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. 41,457 പേർക്കാണ് കഴിഞ്ഞദിവസം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. 22.30 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.