കർണാടകത്തിനും കെ.എസ്.ആർ.ടി.സി എന്ന പേര് ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈകോടതി; കേരളം നൽകിയ പരാതി തള്ളി

ചെന്നൈ: കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്ത് ഇനിമുതല്‍ കര്‍ണാടകക്കും ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. ഇതോടെ ഈ പേരിനെ ചൊല്ലി കര്‍ണാടകവും കേരളവും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമയുദ്ധം അവസാനിച്ചിരിക്കുകയാണ്.

കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാന്‍ ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് അനുവാദം തന്നിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നിയമപോരാട്ടം ആരംഭിച്ചത്.

ഇതോടെ, കര്‍ണാടക, ചെന്നൈയിലെ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെയാണ് കേസ് മദ്രാസ് ഹൈകോടതിയിലെത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബം 1937ല്‍ ആരംഭിച്ച പൊതുഗതാഗതം സംസ്ഥാന രൂപവൽകരണത്തിനുശേഷം 1965ല്‍ കെ.എസ്.ആർ.ടി.സിയായി. എന്നാല്‍ 1973 മുതലാണ് കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്ത് കര്‍ണാടക ഉപയോഗിച്ച് തുടങ്ങിയത്.​

കർണാടക, കേരള എസ്ആർടിസികൾ പതിറ്റാണ്ടുകളായി കെ.എസ്.ആർ.ടി.സി എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, കർണാടക എസ്.ആർ.ടി.സി അതി​െൻറ ചുരുക്കെഴുത്തും ലോഗോയും കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈനുകൾ, വ്യാപാരമുദ്രകൾ എന്നിവയിൽ രജിസ്റ്റർ ചെയ്തു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് നിയമപരമായ വിലക്കില്ലെന്ന് മദ്രാസ് ഹൈകോടതി നിർദേശിച്ചതായും കെ.എസ്.ആർ.ടി.സിയുടെ ചുരുക്കെഴുത്ത് ഉപയോഗിക്കാനുള്ള കേരള എസ്.ആർ.ടി.സിയുടെ അവകാശവാദം കോടതി തള്ളിയതായും കർണാടക കെ.എസ്.ആർ.ടി.സി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Karnataka wins legal battle over ‘KSRTC’ as Kerala loses the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.