ചണ്ഡിഗഡ്: പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലും സംഘർഷം ബാധിക്കാതെ കർതാർപൂർ ഇടനാഴി. പാകിസ്താനിലെ കർതാർപൂർ സാഹിബ് ഗുരുദ്വാരയിൽ പ്രാർഥനക്കായി നിരവധി വിശ്വാസികളാണ് ഈ ഇടനാഴിയിലൂടെ യാത്ര ചെയ്യുന്നത്.
പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് തീർഥാടന കേന്ദ്രത്തെയും പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. സിഖ് മത സ്ഥാപകൻ ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥാനമാണ് ഗുരുദ്വാര ദർബാർ സാഹിബ്.
പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിൽ പ്രണാമം അർപ്പിക്കാൻ വെള്ളിയാഴ്ചയും ഭക്തർ ദേര ബാബ നാനാക്കിലെ കർതാർപൂർ ഇടനാഴിയിലെത്തി. കർതാർപൂർ ഇടനാഴി തുറന്നിടണമെന്നാണ് തീർഥാടകരുടെ ആവശ്യം.
ഗുരുനാനാക്കിന്റെ 550ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019 നവംബർ ഒമ്പതിനാണ് കർതാർപൂർ ഇടനാഴി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.