കാർത്തി ചിദംബരം സുപ്രിം കോടതിയിലേക്ക്

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ തനിക്കെതിരായുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റിന്‍റെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കസ്റ്റഡിയിലുള്ല  കാർത്തി ചിദംബരം സുപ്രീം കോടതിയെ സമീപിക്കും. ചൊവ്വാഴ്ചയാണ് അപേക്ഷ കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ മാസമാണ് സി.ബി.ഐ കാർത്തിയെ അറസ്റ്റ് ചെയ്തത്.
  

പിതാവും ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്‍റെ സ്വാധീനമുപയോഗിച്ച് ടെലിവിഷൻ കമ്പനിയായ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് വഴി നിക്ഷേപം ലഭ്യമാക്കാൻ ഇടപെടൽ നടത്തിയെന്നാണ് കാർത്തിക്കെതിരെയുള്ള കുറ്റം. കമ്പനിയുടെ ഉടമകളായ ഇന്ദ്രാണി മുഖർജിയും, പീറ്റർ മുഖർജിയും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം കാർത്തി ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ കുടിപകയാണെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്.

Tags:    
News Summary - Karti Chidambaram Moves Supreme Court Against Fresh Summons, Hearing Tomorrow- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.