ചെന്നൈ: ആഴ്വാർപേട്ട കാവേരി ആശുപത്രിയിൽനിന്ന് ഗോപാലപുരം വസതിയിലേക്ക് കലൈജ്ഞറുടെ മൃതദേഹവുമായുള്ള വിലാപയാത്ര പ്രതിഷേധറാലിയായി മാറി. മറിന കടക്കൽക്കരയിൽ സംസ്കരിക്കുന്നതിന് അണ്ണാ ഡി.എം.കെ സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചത് ഡി.എം.കെ അണികളിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി. സർക്കാർ നിലപാട് വിശദമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ ൈവദ്യനാഥനാണ് വാർത്തക്കുറിപ്പ് ഇറക്കിയത്. മറിനക്കടൽക്കരയിൽ സംസ്കാരത്തിന് അനുമതി നൽകണമെന്ന് തമിഴകത്തിലെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഒമ്പേതാടെ വിലാപയാത്ര ആരംഭിച്ചു. ഷർട്ടും മുണ്ടും ധരിച്ച് മഞ്ഞ ഷാളണിയിപ്പിച്ച് ഡി.എം.കെ പതാക പുതപ്പിച്ച കലൈജ്ഞറുടെ മൃതദേഹം കണ്ണാടിക്കൂട്ടിലാണ് കിടത്തിയിരുന്നത്. പിന്നീട് ആംബുലൻസിൽ മൃതദേഹം ഗോപാലപുരത്തേക്ക് കൊ ണ്ടുപോയി. പ്രിയനേതാവിെൻറ ചേതനയറ്റ ശരീരം കണ്ട് പ്രവർത്തകർ പൊട്ടിക്കരഞ്ഞു. മറിനബീച്ചിൽ സംസ്ക്കാരം അനുവദിക്കണമെന്നാവശ്യപ്പെട്ടും അണ്ണാ ഡി.എം.കെ സർക്കാറിനെതിരെയും മുദ്രാവാക്യങ്ങളുയർത്തിയാണ് അണികൾ വിലാപയാത്രയിൽ അണിനിരന്നത്. ‘വേണ്ടും വേണ്ടും മറിനാവിൽ വേണ്ടും’ എന്ന മുദ്രാവാക്യമാണ് മുഖ്യമായും മുഴങ്ങിയത്.
അലകടലായി ഇരമ്പിയ പ്രവർത്തകർക്കിടയിൽ മൃതദേഹം വഹിച്ച വാഹനം ഇഴഞ്ഞാണ് നീങ്ങിയത്. ആംബുലൻസിന് തൊട്ടുപിന്നാലെയുള്ള വാഹനത്തിൽ സ്റ്റാലിൻ ഉൾപ്പെടെ കുടുംബാംഗങ്ങളും ഡി.എം.കെ നേതാക്കളും അനുഗമിച്ചു. രണ്ടു കിലോമീറ്ററോളം വരുന്ന ദൂരം പിന്നിടുന്നതിന് ഒരു മണിക്കൂറോളം സമയമെടുത്തു. ഗോപാലപുരത്തെ വസതിയിൽ രാത്രി ഒന്നരവരെ പൊതുദർശനം. പിന്നീട് കനിമൊഴിയുടെ സി.െഎ.ടി കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ രാജാജി ഹാളിലേക്ക് മാറ്റും. നേതാക്കൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആദരാഞ്ജലിയർപ്പിക്കുന്നതിന് ഇവിടെ സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.