കോവിഡ് മഹാമാരിക്കെതിരെ പോരാടി രക്തസാക്ഷികളായ ഡോക്ടര്‍മാര്‍ക്ക് ഭാരത് രത്ന നല്‍കണമെന്ന്-അരവിന്ദ് കെജ്രിവാള്‍

ലഖ്നൗ: കോവിഡ് മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടി രക്തസാക്ഷികളായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഭാരത് രത്ന ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജോലിയിലിരിക്കെ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഭാരത് രത്ന യഥാര്‍ത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് ട്വിറ്ററിലൂടെ കെജ്രിവാള്‍ പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ഭാരത് രത്ന ലഭിക്കണം. ഇന്ത്യന്‍ ഡോക്ടര്‍ എന്നാല്‍, എല്ലാ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ വിദഗ്ധര്‍ എന്നിവരാണ്. ഇത് രക്തസാക്ഷികളായ ഡോക്ടര്‍മാര്‍ക്ക് യഥാര്‍ഥ ആദരാഞ്ജലിയായിരിക്കും. രാജ്യം മുഴുവന്‍ ഇതില്‍ സന്തുഷ്ടരാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനിടെ 798 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് ജൂണ്‍ 30നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഇതില്‍128 ഡോക്ടര്‍മാര്‍ ഡല്‍ഹിയിലുള്ളവരാണ്.

Tags:    
News Summary - Kejriwal demands 'Bharat Ratna' for 'Indian doctors' who fought againt Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.