ന്യൂഡല്‍ഹി: പാകിസ്താന് വായടപ്പന്‍ മറുപടി നല്‍കണമെന്ന് താന്‍ പറഞ്ഞതിന് ബി.ജെ.പി എന്തിനാണ് ഇത്ര അസ്വസ്ഥമാകുന്നതെന്ന് ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. മിന്നലാക്രമണം നടന്നിട്ടില്ളെന്ന പാകിസ്താന്‍െറ വാദത്തെ പൊളിക്കാന്‍ സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദേശത്തിനെതിരെ ബി.ജെ.പി നേതാക്കളും ‘ഓണ്‍ലൈന്‍ പോരാളി’കളും അണിനിരന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്‍െറ പ്രതികരണം.
ഭീകരതയെ ചെറുക്കുന്നതിന് സൈന്യത്തെയും സര്‍ക്കാറിനെയും പുര്‍ണമായി പിന്തുണച്ചിട്ടും തനിക്കെതിരെ രാഷ്ട്രീയം ആരോപിക്കുന്നതില്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്‍െറ വിഡിയോ സന്ദേശത്തിന് ബി.ജെ.പി തെറ്റായ വ്യാഖ്യനം നല്‍കുകയാണെന്നും ഇത്ര സങ്കീര്‍ണമായ പ്രശ്നത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും കെജ്രിവാള്‍ ഓര്‍മിപ്പിച്ചു.
മിന്നലാക്രമണം സംബന്ധിച്ച സര്‍ക്കാര്‍ അവകാശവാദത്തിനുമേല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം ഉന്നയിച്ച സാഹചര്യത്തില്‍ തെളിവ് പുറത്തുവിടണമെന്ന കെജ്രിവാളിന്‍െറ ആവശ്യം കേന്ദ്രസര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
മിന്നലാക്രമണത്തിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ആംആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈകമീഷനു മുന്നില്‍ പ്രകടനം നടത്തിയ ആപ് പ്രവര്‍ത്തകരെ സംബോധന ചെയ്യവെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് ആണ് ആവശ്യം ഉന്നയിച്ചത്.
യു.എന്‍. സെക്രട്ടറി ജനറലിന്‍െറ വക്താവും മിന്നലാക്രമണം നടന്നില്ല എന്നു പറയുന്ന സാഹചര്യത്തില്‍ ഈ നുണകള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും സത്യം ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന് വിമര്‍ശകരെ നിശ്ശബ്ദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.