ഷവർമയിലും ഷൂസിലും ഒളിപ്പിച്ച 1.55 കോടിയുടെ സ്വർണം പിടികൂടി; കെനിയക്കാരി അറസ്റ്റിൽ

മുംബൈ: ഷവർമയിലും ഷൂസുകളിലും അടിവസ്​​ത്രങ്ങളിലും ഒളിപ്പിച്ച നിലയിൽ 18 കെനിയൻ സ്​ത്രീകളിൽനിന്ന്​ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ്​ അന്തരാഷ്​ട്ര വിമാനത്താവളത്തിലാണ്​ സംഭവം.

3.85 കിലോഗ്രാം വരുന്ന 1.55കോടിയുടെ സ്വർണമാണ്​ മുംബൈ കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ്​ ​യൂണിറ്റ്​ പിടികൂടിയത്​. നെയ്​റോബിയിൽനിന്ന്​ ഷാർജ വഴി ഇന്ത്യയിലെത്തിയവരാണ്​ 18 പേരും. ഒരേ വിമാനത്തിലായിരുന്നു ഇവരുടെ യാത്രയും. ഇവരിൽ ഒരാളുടെ കൈവശം അനുവദനീയമായ അളവിലും കൂടുതൽ സ്വർണമുണ്ടായിരുന്നു.

ഷവർമ, കോഫീ ബോട്ടിൽ, ഷൂസുകൾ എന്നിവക്ക്​ പുറമെ അടിവസ്​ത്രത്തിലും സ്വർണം ഒളിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു. അനുവദനീയമായ അളവിലും കൂടുതൽ സ്വർണം കൊണ്ടുവന്ന ഒരു സ്​ത്രീയുടെ അറസ്റ്റ്​ എ.ഐ.യു രേഖപ്പെടുത്തി. കൈവശമുണ്ടായിരുന്ന ഉറവിടം വെളിപ്പെടുത്താത്ത സ്വർണം പിടിച്ചെടുത്ത ശേഷം മറ്റ്​ 17 സ്​ത്രീകളെയും വിട്ടയച്ചു.

ഈ സ്​ത്രീകൾ കള്ളക്കടത്ത്​ സംഘത്തിന്‍റെ ഭാഗമല്ലെന്ന്​ ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ പറയുന്നു. കെനിയയിൽനിന്ന്​ കുറഞ്ഞ വിലക്ക്​ സ്വർണം വാങ്ങി മുംബൈയിൽ വിൽക്കാൻ ശ്രമിച്ചവരാണ്​ ഇവരെന്നാണ്​ സൂചന. 

Tags:    
News Summary - Kenyan women arrested for carrying gold hidden in shawarmas coffee bottles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.