കേരളം എന്നെ ഒത്തിരി സ്നേഹിച്ചു, അൽപമെങ്കിലും തിരിച്ചു തരാൻ വയനാട്ടിലേക്ക് വരുന്നു -ഡോ. കഫീൽ ഖാൻ

ന്യൂഡൽഹി: കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അൽപമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നും ഡോ. കഫീൽ ഖാൻ. കുട്ടികളുടെ ഡോക്ടറായ കഫീൽ ഖാനെ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ ​കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചപ്പോൾ മലയാളികളടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജയിൽ മോചിതനായപ്പോൾ കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തിരുന്നു.

വയനാട് ഉരുൾപൊട്ടൽ നൂറ്റാണ്ടിലെ വലിയ ദുരന്തമാണെന്ന് കഫീൽ ഖാൻ പറഞ്ഞു. ഗ്രാമങ്ങൾ പൂർണമായും നശിച്ചു, നൂറുകണക്കിന് പേരെ കാണാതായി, നൂറുകണക്കിനാളുകൾ മരിച്ചു, ആയിരങ്ങൾ ക്യാമ്പിലാണ് താമസിക്കുന്നത്. സർക്കാറും സൈന്യവും ഒരുപാട് കാര്യങ്ങൾ ചെയ്തു. ശിശുരോഗ വിദഗ്ധനെന്ന നിലയിൽ അവിടെയുള്ള കുട്ടികളെ സേവിക്കാൻ ഞാൻ ഉടൻ കേരളത്തിലേക്ക് പോകും. കേരളത്തിൽനിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതിൽനിന്ന് അൽപമെങ്കിലും തിരിച്ചുകൊടുക്കണം...’ -അദ്ദേഹം പറഞ്ഞു.

2017ൽ ​ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 60ലേ​റെ കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​ത് ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​​യ​തോ​ടെയാണ്​ ശിശുരോഗ വി​ദ​ഗ്ധ​നാ​യ ഡോ. ക​ഫീ​ൽ ഖാ​ൻ യോ​ഗി സർക്കാറിന്റെ ക​ണ്ണി​ലെ ക​ര​ടാ​യത്. അടിയന്തര ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ചാണ് അദ്ദേഹം അന്ന് ഒരുപാട് കുരുന്നുകളെ രക്ഷിച്ചത്. സംഭവത്തിൽ ഒമ്പത് ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരിൽ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചപ്പോൾ രക്ഷാപ്രവർത്തനം നടത്തിയ കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തു.

2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം ആരംഭിച്ചു. കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ പിന്നീട് കോടതിയിൽ വ്യക്തമാക്കി. എന്നാൽ, അലിഗഢ്‌ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ യു.പി സർക്കാർ വീണ്ടും തടവിലിട്ടു. മാസങ്ങൾക്ക് ശേഷമാണ് മോചിതനായത്.

Tags:    
News Summary - Kerala has given me so much, and now it's my turn to give back, Coming soon to Wayanad  -Dr Kafeel Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.