ആഡംബര ഹോട്ടലുകളിൽ കേരളം മുന്നിൽ; രാജ്യത്തെ 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ

ആഡംബര ഹോട്ടലുകളിൽ കേരളം മുന്നിൽ; രാജ്യത്തെ 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ

ന്യൂഡൽഹി: സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിലാണ്.

സ്റ്റാർ റേറ്റിങ് ഉള്ള ഹോട്ടലുകളുടെ എണ്ണത്തിൽ പകുതിയിൽ കൂടുതലും കേരളത്തിലാണ്. ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് നൽകിയ മറുപടിയിലാണ് കണക്കുകൾ.

ഇന്ത്യയിലുടനീളമുള്ള ത്രീസ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകളുടെ ഏകദേശം 60 ശതമാനവും കേരളത്തിലാണ്. പഞ്ചനക്ഷത്ര വിഭാഗത്തിലും കേരളം തന്നെയാണ് മുന്നിൽ. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ 12 ശതമാനവും കേരളത്തിലാണ്. യഥാക്രമം മഹാരാഷ്ട്രയും ഗുജറാത്തുമാണ് പിന്നിൽ.

രാജ്യത്തെ 1,006 ത്രീസ്റ്റാർ ഹോട്ടലുകളിൽ 607 എണ്ണവും കേരളത്തിലാണ് (60.34 ശതമാനം). രാജ്യത്ത് ആകെയുള്ള 705 ഫോർസ്റ്റാർ ഹോട്ടലുകളിൽ 420 എണ്ണവും കേരളത്തിലാണ്(59.57 ശതമാനം). ആകെയുള്ള 761 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 94 എണ്ണവും കേരളത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

Tags:    
News Summary - Kerala has the most luxury hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.