കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കേസിെല പ്രതി സേലം എടപ്പാടി സ്വദേശി കനകരാജിെൻറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ എസ്. ധനപാൽ. നിഷ്പക്ഷ അന്വേഷണത്തിലൂടെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണിത്. കനകരാജ് ഒാടിച്ച ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു മരണം. സേലം ആത്തൂരിന് സമീപം അപകടം നടന്നതിെൻറ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നും കാർ ഡ്രൈവർ തമ്മംപട്ടി റഫീഖ് പൊലീസിന് നൽകിയ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും ധനപാൽ പറഞ്ഞു.
നാട്ടുകാരൻ കൂടിയായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപെടൽ മൂലമാണ് കനകരാജ് ജയലളിതയുടെ ഡ്രൈവർ സ്ഥാനത്തുനിന്ന് പുറത്തായത്. 2016 ഫെബ്രുവരിയിൽ താൻ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നിലും ഇതേ ശക്തികളാണെന്ന് ധനപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.