കോയമ്പത്തൂർ: ക്വേട്ടഷൻ സംഘത്തെ ഉപയോഗിച്ച് കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിക്കാൻ പദ്ധതിയിട്ടത് അണ്ണാ ഡി.എം.കെയിലെ ഉന്നത കേന്ദ്രങ്ങളുടെ അറിവോടെയെന്ന് സംശയം. ജയലളിത മരിക്കുകയും ശശികല ജയിലിലാവുകയും ചെയ്ത സാഹചര്യത്തിൽ എസ്റ്റേറ്റ് ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന കോടികളുടെ സ്വർണവും കറൻസിയും കൊള്ളയടിക്കുകയായിരുന്നു ലക്ഷ്യം.
പ്രതി കനകരാജിനെ ചുമതലപ്പെടുത്തിയത് ചെന്നൈയിലെ ഉന്നതതല കേന്ദ്രങ്ങളായിരുന്നെന്നും പൊലീസ് സംശയിക്കുന്നു. കൊള്ളമുതൽ സംഘാംഗങ്ങൾ പങ്കിടാനും പ്രമാണപത്രങ്ങൾ ചെന്നൈയിലെത്തിക്കാനുമാണ് നിർദേശം ലഭിച്ചിരുന്നതെന്നാണ് അറിയുന്നത്. ഇതിനായി കനകരാജ് കോയമ്പത്തൂർ കുനിയമുത്തൂർ ഭാഗത്ത് ബേക്കറി നടത്തുന്ന കെ.വി. സയെൻറ സഹായം തേടുകയായിരുന്നു. സയനാണ് കേരളത്തിലെ ക്വേട്ടഷൻ സംഘത്തെ നിയോഗിച്ചത്.
പാലക്കാടിന് സമീപം അപകടത്തിൽപ്പെട്ട, സയെൻറ കാറിലാണ് സംഭവദിവസം കോടനാട് എസ്റ്റേറ്റിലേക്ക് പ്രതികൾ വന്നത്. ക്വേട്ടഷൻ സംഘത്തിലെ തൃശൂർ പുതുക്കാട് സതീശൻ (30), കൊടകര ഷിബു (32), വെള്ളിക്കുളങ്ങര സന്തോഷ് (27) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജയലളിതയുടെ മരണശേഷം എസ്റ്റേറ്റ് സുരക്ഷ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെയാണ് ഏൽപിച്ചിരുന്നത്. ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജിന് കോടനാട് എസ്റ്റേറ്റും ബംഗ്ലാവും പരിസരവും സുപരിചിതമാണ്. കാവലക്കാരനെ കൊന്നശേഷം ബംഗ്ലാവിൽ കവർച്ചശ്രമം നടത്തി സംഘം രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ബംഗ്ലാവിൽനിന്ന് പണവും സ്വർണവും രേഖകളും കൊള്ളയടിച്ചോയെന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൂന്ന് സ്യൂട്ട്കേസുകളിലായി സൂക്ഷിച്ച, കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ ആധാരങ്ങളും മറ്റ് പ്രധാനരേഖകളും നഷ്ടപ്പെട്ടതായാണ് കരുതുന്നത്. അന്വേഷണം ഉന്നതകേന്ദ്രങ്ങളിലേക്ക് നീങ്ങാതെ ക്വേട്ടഷൻ സംഘത്തെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാൻ പൊലീസിൽ സമ്മർദമുണ്ട്. കനകരാജ് പിടിയിലായിരുെന്നങ്കിൽ ശശികല കുടുംബത്തിലെ പ്രമുഖരും അണ്ണാ ഡി.എം.കെയിലെ ഉന്നത നേതാക്കളും കുടുങ്ങുമായിരുന്നെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.