ഇ-നഗ്ഗറ്റ്സ് ആപ്പ് കേസ്: ബംഗാളിലെ വ്യവസായിയുടെ വസതിയിൽ ഇ.ഡി റെയ്ഡ്; പണം കണ്ടെടുത്തു

കൊൽക്കത്ത: ഇ-നഗ്ഗറ്റ്സ് ആപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പശ്ചിമ ബംഗാളിൽ നടത്തിയ റെയ്ഡിൽ വ്യവസായിയുടെ വസതിയിൽ നിന്ന് പണം കണ്ടെടുത്തു. വ്യവസായി ഉമേഷ് അഗർവാളിലെ കൊൽക്കത്തയിലെ ഉൽതദംഗ ഏരിയയിലെ വസതിയിൽ നിന്നാണ് പണം കണ്ടെടുത്തത്.

തെലങ്കാനയിലും ആന്ധ്രപ്രദേശിലുമുള്ള എം.ബി.എസ് ഗ്രൂപ്പ് കമ്പനികളിലും മുസദ്ദിലാൽ ജുവലറികളിലും ഇ.ഡി ചൊവ്വാഴ്ച ആരംഭിച്ച റെയ്ഡ് തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് തെലങ്കാനയിലും ആന്ധ്രയിലുമായി 20 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നത്.

എം.ബി.എസ് ഗ്രൂപ്പും ഡയറക്ടർ സുകേഷ് ഗുപ്തയും സഹോദര കമ്പനികളും അഞ്ച് ശതമാനം അധിക നികുതി നൽകാതെ ഫോറെക്സ് സ്ഥാനം നിലനിർത്താൻ എം.എം.ടി.സിയിൽ നിന്ന് വായ്പയെടുത്ത് സ്വർണം വാങ്ങിയത് കോർപറേഷന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Tags:    
News Summary - Kolkata: ED conducts raid in e-nuggets app case, huge cash recovered from businessman's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.