ഇസ്ലാമാബാദ്: ഇന്ത്യൻ തടവുകാരൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലുണ്ടായ (െഎ.സി.ജെ) നിയമപോരാട്ടങ്ങളുടെ തുടർനടപടിയായി പാകിസ്താൻ സർക്കാർ ദേശീയ അസംബ്ലിയിൽ ഒാർഡിനൻസ് അവതരിപ്പിച്ചു. ഇൻറർനാഷനൽ കോർട്ട് ഒാഫ് ജസ്റ്റിസ് റിവ്യൂ ആൻഡ് റീകൺസിഡറേഷൻ ഒാർഡിനൻസ് പ്രകാരം പട്ടാള കോടതി വധശിക്ഷ വിധിക്കുന്നവർക്ക് 60 ദിവസത്തിനകം ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിക്കാം.
റിട്ട. നാവികസേന ഒാഫിസറായ കുൽഭൂഷണിന് വധശിക്ഷ വിധിച്ചതിനെ തുടർന്ന് ഇന്ത്യയാണ് െഎ.സി.ജെയെ സമീപിച്ചത്. കോൺസുലർ സേവനവും അപ്പീൽ അവസരവും ലഭ്യമാക്കുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ പരാതി. പുനഃപരിശോധന സൗകര്യം ഒരുക്കണമെന്ന് െഎ.സി.ജെ ഉത്തരവിട്ട സാഹചര്യത്തിലാണ് പാക് സർക്കാർ നടപടി. കുൽഭൂഷണിന് നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പാകിസ്താൻ ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.