കഞ്ചാവ് ചേർത്ത കുൽഫി, ബർഫി, മിഠായി... വിപണിയിലെത്തുന്നത് ലഹരിയുടെ പുത്തൻ വകഭേദങ്ങൾ

കഞ്ചാവ് ചേർത്ത കുൽഫി, ബർഫി, മിഠായി... വിപണിയിലെത്തുന്നത് ലഹരിയുടെ പുത്തൻ വകഭേദങ്ങൾ

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് ചേർത്ത കുൽഫി ഐസ്ക്രീമും ബർഫി മധുരപലഹാരവും എക്സൈസ് വകുപ്പ് പിടികൂടി. തെലങ്കാനയിലെ ധൂൽപേട്ടിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിന്‍റെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് ടീം വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സത്യനാരായണ സിങ് എന്നയാളെ അറസ്റ്റ് ചെയ്തു.

പരിശോധനയിൽ സത്യനാരായണ സിങ്ങിൽ നിന്നും 100 കുൽഫി ഐസ്ക്രീമുകൾ, 72 ബർഫി മധുരപലഹാരങ്ങൾ, വെള്ളിപൂശിയ കഞ്ചാവ് ഉരുളകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഹോളി ആഘോഷത്തിനായി ഗുജറാത്തിൽ നിന്നാണ് ഇയാൾ ഹൈദരാബാദിലേക്ക് ലഹരി വസ്തുക്കൾ കൊണ്ടു വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഞ്ചാവിന്‍റെ ഉപയോഗം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് ടീം പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ഉൽപന്നങ്ങൾ പരിശോധനക്കായി ലബോട്ടറിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

കഞ്ചാവ് കലർത്തിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്. ലഹരിക്കെതിരെ പൊലീസ് ബോധവത്കരണ പരിപാടികൾക്ക് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Kulfi, barfi, sweets infused with cannabis... new versions of the drug are hitting the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.