കുംഭമേള: കോവിഡ്​ പരിശോധന തട്ടിപ്പ്​ പ്രത്യേക സംഘം അന്വേഷിക്കുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​

ഡെറാഡൂൺ: കുംഭമേളക്കിടെയുണ്ടായ കോവിഡ്​ പരിശോധന തട്ടിപ്പ്​ പ്രത്യേക സംഘം അന്വേഷിക്കുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​. ഇതിനായി ഹരിദ്വാർ സീനിയർ സുപ്രണ്ട്​ സെന്തിൽ അവൂദി രാജ്​ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏപ്രിൽ ഒന്ന്​ മുതൽ 30 വരെ നടന്ന കുംഭമേളക്കിടെ വ്യാജ കോവിഡ്​ പരിശോധനകൾ നടത്തിയെന്നാണ്​ കേസ്​.

മാക്​സ്​ കോർപ്പറേറ്റ്​ സർവീസ്​, ഡോ.ലാൽചന്ദ്​​ ലാബ്​, നാൽവ ലബോറട്ടറി എന്നിവർ വ്യാജ കോവിഡ്​ പരിശോധന നടത്തിയെന്നാണ്​ കേസ്​. ഇക്കാര്യത്തിൽ അതിവേഗം അന്വേഷണം നടത്തുമെന്ന്​എസ്​.പി പറഞ്ഞു. പകർച്ചവ്യാധി നിയമപ്രകാരണമാണ്​ ലബോറട്ടറികൾക്കെതിരെ കേസെടുത്തിരിക്കുന്നത്​. ദുരന്ത നിവാരണ നിയമത്തിലെ ചില വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്​.

അതേസമയം, കേസിനെതിരെ മാക്​സ്​ ലബോറട്ടറി കോടതിയെ സമീപിച്ചിട്ടുണ്ട്​. എഫ്​.ഐ.ആർ റദ്ദാക്കണമെന്നാണ്​ മാക്​സ്​ ലബോറട്ടറിയുടെ ആവശ്യം. ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടന്ന കുംഭമേളക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. `

Tags:    
News Summary - Kumbh COVID test scam: Uttarakhand police forms SIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.