കൊൽക്കത്തയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്ന് തൊഴിലാളികളെ കാണാതായി

കൊൽക്കത്തയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്ന് തൊഴിലാളികളെ കാണാതായി

കൊൽക്കത്ത: കൊൽക്കത്തയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്ന് തൊഴിലാളികളെ കാണാതായതായി. ബന്താല ഏരിയയിലെ കൊൽക്കത്ത ലെതർ കോംപ്ലക്സിലെ ലെതർ യൂണിറ്റുകളുടെ മലിനജലം അടഞ്ഞ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി കാൽതെറ്റി 20 അടിയോളം താഴേക്ക് വീണതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നാലെ മറ്റ് രണ്ടുപേരും അകത്തേക്ക് വീണു. 

ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഫർസാൻ ഷെയ്ഖ്, ഹാസി ഷെയ്ഖ്, സുമൻ സർദാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 

മൂന്ന് തൊഴിലാളികളും കോർപ്പറേഷന്റെ ശുചീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നില്ലെന്നും അവർ വ്യവസായ യൂനിറ്റ് മാനേജ്മെന്റ് ടീമിന്റെ ഭാഗമായിരിക്കണമെന്നും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Three labourers missing after falling deep inside drain while clearing manhole at Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.