മണ്ണിടിച്ചിലിൽ കുടുങ്ങിയ സൈനിക​െൻറ മൃതദേഹം കണ്ടെത്തി

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​യെ തവാങ്ങിൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്‌​ന​ഗി​രി സ്വ​ദേ​ശി​യാ​യ സു​ബേ​ദാ​ർ എ.​എ​സ്. ധ​ഗാ​ലെ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ത​വാ​ങ്ങി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന് അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് സൈ​നി​ക​ർ ര​ക്ഷ​പെ​ട്ടു​വെ​ങ്കി​ലും സു​ബേ​ദാ​ർ ധ​ഗാ​ലെ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വി​ദ​ഗ്‌​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ൾ നാ​ല് ദി​വ​സ​മാ​യി ന​ട​ത്തി​യ വ​ൻ തി​ര​ച്ചി​ലി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ധ​ഗാ​ലെ​യ്ക്ക് ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളു​മു​ണ്ട്. മൃതദേഹം തവാങ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. തവാങ്ങിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിനുശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് പ്രതിരോധ വക്താവ് റാവത്ത് അറിയിച്ചു.

Tags:    
News Summary - Landslide kills jawan in Arunachal Pradesh's Tawang; body recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.