രജൗരി/ജമ്മു: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത തുടർച്ചയായി രണ്ടാം ദിവസവും അടച്ചിട്ടു. പകരം, രജൗരി, പൂഞ്ച് ജില്ലകളെ തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡ് വീണ്ടും തുറന്നുകൊടുത്തത് കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് വലിയ ആശ്വാസമായി. അടുത്തിടെ തുറന്ന മുഗൾ റോഡിൽ ഒറ്റവരി പാതയായി ഗതാഗതം നിയന്ത്രിക്കാനാണ് അധികൃതർ ആദ്യം തീരുമാനിച്ചത്. എന്നാൽ, ദേശീയപാത അടച്ചതിനാൽ ഇരുവശത്തേക്കുമായി തുറന്നുകൊടുക്കുകയായിരുന്നു.
കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഏക പാതയാണ് ജമ്മു-ശ്രീനഗർ ദേശീയ പാത. ഞായറാഴ്ച കനത്ത മഴയും മേഘവിസ്ഫോടനവും മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് വാഹനങ്ങൾ ഇവിടെ കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.