ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപറേഷനിലൂടെ, വിവിധ സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്ന ശൃംഖലയെ തകർത്തുവെന്നും ഇവരിൽനിന്ന് 870 പുതിയ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തുവെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ സൈബർ സുരക്ഷ വിഭാഗമായ എഫ്.സി.ഒ.ആർ.ഡി വഴി, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസ് സംഘമാണ് ഈ ശൃംഖലയെ വലയിലാക്കിയത്. എഫ്.സി.ഒ.ആർ.ഡി വികസിപ്പിച്ച 'സൈബർ സേഫ്' എന്ന ആപ് വഴി ലഭിക്കുന്ന സൂചനകൾ അടിസ്ഥാനമാക്കിയാണ് അധികൃതർ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
വിവിധ കമ്പനികളുടെ, 86 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളും 25 ലക്ഷം രൂപയും പിടിച്ചെടുത്തതിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.