ഭോപാൽ: ലവ് ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ലവ് ജിഹാദിനെ നേരിടാനുള്ള നിയമനിർമാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ് ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. പ്രാധാന പ്രതിക്ക് പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി പരിവർത്തനം ചെയ്യപ്പെടുന്നതിന് ഒരുമാസം മുമ്പ് കലക്ടർക്ക് നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തു.
ലവ് ജിഹാദിനെ തടയാൻ നിയമനിർമാണം നടത്തുമെന്ന് ഹരിയാനയും കർണാടകയും നേരേത്ത വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിയമനിർമാണത്തിലേക്ക് നീങ്ങുന്നത്.
ലൗ ജിഹാദ് ഒരു സാമൂഹിക തിന്മയാണെന്നും പരിഹാരത്തിന് നിയമനിർമാണം ആവശ്യമാണെന്നും കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. നിയമനിർമാണത്തിനായി സംസ്ഥാന സർക്കാർ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വിവാഹത്തിനുേവണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അലഹാബാദ് ഹൈകോടതി സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.