എം.ജി.ആറിന് വൃക്ക ദാനം ചെയ്ത സഹോദരപുത്രി നിര്യാതയായി

എം.ജി.ആറിന് വൃക്ക ദാനം ചെയ്ത സഹോദരപുത്രി നിര്യാതയായി

ചെ​ന്നൈ: അ​ണ്ണാ ഡി.​എം.​കെ സ്ഥാ​പ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​ജി.​ആ​റി​​ന്​ വൃ​ക്ക ദാ​നം ചെ​യ്ത് ജീ​വ​ൻ ര​ക്ഷി​ച്ച എം.​ജി.​സി. ലീ​ലാ​വ​തി(72) അ​ന്ത​രി​ച്ചു. ദേ​ഹ​സ്വാ​സ്​​ഥ്യ​ത്തെ​ത്തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. എം.​ജി.​ആ​റി​െൻറ മൂ​ത്ത സ​ഹോ​ദ​ര​ൻ എം.​ജി. ച​ക്ര​പാ​ണി​യു​ടെ മ​ക​ളാ​ണ് ലീ​ലാ​വ​തി. 1984ൽ ​അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ത​െൻറ ഒ​രു വൃ​ക്ക എം.​ജി.​ആ​റി​ന് ദാ​നം ചെ​യ്ത​ത്.

37 വ​ർ​ഷ​മാ​യി ഒ​രു വൃ​ക്ക മാ​ത്ര​മാ​യാ​ണ്​ അ​വ​ർ ജീ​വി​ച്ച​ത്. ഭ​ർ​ത്താ​വാ​യ ഡോ. ​ര​വീ​ന്ദ്ര​നാ​ഥ​ൻ കേ​ര​ള​ത്തി​ലെ ചേ​ല​ക്ക​ര​യി​ലാ​യി​രു​ന്നു പ്രാ​ക്​​ടി​സ്​ ചെ​യ്​​തി​രു​ന്ന​ത്. എം.​ജി.​ആ​റി​ന്​ അ​സു​ഖം മൂ​ർഛി​ച്ച​നി​ല​യി​ലാ​ണ്​ അ​വ​ർ ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. 1989 മു​ത​ൽ ചെ​ന്നൈ​യി​ലാ​ണ്​ സ്​​ഥി​ര​താ​മ​സം. അ​ണ്ണാ ഡി.​എം.​കെ കോ​ഒാ​ഡി​നേ​റ്റ​ർ ഒ. ​പ​ന്നീ​ർ​ശെ​ൽ​വം, ജോ.​കോ​ഓ​ഡി​നേ​റ്റ​ർ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.





Tags:    
News Summary - Leelavathi, who donated kidney to MGR in 1984, dies in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.