കോൺഗ്രസ്​-ഇടതുസഖ്യം തൃണമൂലിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തും -അധിർ രഞ്​ജൻ ചൗധരി

കൊൽക്കത്ത: കോൺഗ്രസ്​-ഇടതുസഖ്യം ബംഗാളിൽ തൃണമൂലിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുമെന്ന്​ കോൺഗ്രസ്​ ലോക്​സഭ കക്ഷി നേതാവ്​ അധിർ രഞ്​ജൻ ചൗധരി. ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിൽ നടന്ന സഖ്യത്തിന്‍റെ സമ്മേളനത്തിലാണ്​ അധിർ രഞ്​ജൻ അഭിപ്രായം പ്രകടിപ്പിച്ചത്​.

തങ്ങളുടെ മുന്നിലുള്ള പാർട്ടികളെയെല്ലാം നശിപ്പിക്കുന്നതാണ്​ ബി.ജെ.പിയുടേയും തൃണമൂലി​േന്‍റയും രീതിയെന്നും എന്നാൽ സംസ്ഥാനത്ത്​ അ​വശേഷിക്കുക മഹാസഖ്യമായിരിക്കുമെന്നും ചൗധരി കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി നടന്നിരുന്നു. ഇടതുപാർട്ടികൾക്കും കോൺ​ഗ്രസിനും​ പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്​.എഫും റാലിയിൽ പ​ങ്കെടുക്കുന്നുണ്ട്​.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഐ.എസ്​.എഫ്​ നേതാവ്​ അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.