ഹൈകോടതിയിൽ പോകൂ; റിപബ്ലിക്​ ടി.വിയോട്​ സുപ്രീംകോടതി

ന്യൂഡൽഹി: ടി.ആർ.പി റേറ്റിങ്​ തട്ടിപ്പിൽ റിപബ്ലിക്​ ടി.വിയുടെ ഹരജി സ്വീകരിക്കാൻ വിസമ്മതിച്ച്​ സുപ്രീംകോടതി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ടാണ്​ റിപബ്ലിക്​ ടി.വിയുടെ ഹരജി. എന്നാൽ, എല്ലാ പൗരൻമാരെയും പോലെ ഹരജി ആദ്യം ഹൈകോടതിയിൽ നൽകുവെന്ന്​ ചാനലിനോട്​ സുപ്രീംകോടതി പറഞ്ഞു. ടി.ആർ.പി റേറ്റിങ്​ തട്ടിപ്പിൽ മുന്ന്​ ചാനലുകൾക്കെതിരെ മുംബൈ ​െപാലീസാണ്​ അന്വേഷണം നടത്തുന്നത്​.

നിങ്ങൾ ഇതുമായി ബന്ധപ്പെട്ട്​ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. നിങ്ങളുടെ ഈ ഹരജി അനുവദിച്ചാൽ ഹൈകോടതിയിൽ വിശ്വാസമില്ലെന്ന ​സന്ദേശമാവും അത്​ നൽകുക. മറ്റ്​ ഏത്​ പൗരനേയും പോലെ സി.ആർ.പ ി.സി പ്രകാരമുള്ള കേസിന്​ ഹൈകോടതിയെയാണ്​ ആദ്യം സമീപിക്കേണ്ടതെന്ന്​ സുപ്രീംകോടതി അർണബിനെ ഓർമിപ്പിച്ചു.

ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഢ്​, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചി​േൻറതാണ്​ ഉത്തരവ്​. ബോംബെ ഹൈകോടതിക്ക്​ അടുത്തുള്ള സ്ഥലത്താണ്​ റിപബ്ലിക്​ ടി.വിയുടെ ഓഫീസ്​ സ്ഥിതി ചെയ്യുന്നത്​​. വാദത്തിനിടെ സുപ്രീംകോടതി ഇതും ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.