യുവാവിന്റെ സ്വകാര്യഭാഗത്ത് കടിച്ച പിറ്റ്ബുൾ ഇനത്തിലെ നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള ബിജ്ന ഗ്രാമത്തിലെ 30കാരനാണ് നായയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലർച്ചെ തന്റെ ഫാമിലേക്ക് പോകുകയായിരുന്ന യുവാവിനെ നായ ആക്രമിക്കുകയായിരുന്നെന്നും ഇത് ചെറുക്കാൻ വടികൊണ്ട് അടിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് കടിക്കുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു. കടിച്ചയുടൻ നിലത്തു കിടന്ന തുണിയെടുത്ത് നായയുടെ വായിൽ തിരുകിയതിനാലാണ് കൂടുതൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
യുവാവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗരോണ്ടയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കർണാലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അക്രമണം ഭയന്ന നാട്ടുകാർ പിന്നീട് നായയെ അടിച്ച് കൊല്ലുകയായിരുന്നു. നായയുടെ ഉടമയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
വളർത്തുനായകളിൽ ആക്രമണ സ്വഭാവം കൂടുതൽ കാണിക്കുന്നവയാണ് പിറ്റ്ബുൾ. പല രാജ്യങ്ങളിലും ഇവയെ വളർത്തുന്നതിന് നിരോധനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.