ന്യൂഡല്‍ഹി: റെയിൽവേ സ്വകാരവത്കരിക്കില്ലെന്ന് ഉറപ്പുനൽകുന്നെന്നും പ്രതിപക്ഷം നടത്തുന്നത് നുണപ്രചാരണം മാത്രമാണെന്നും ലോക്സഭയിൽ നടന്ന റെയിൽവേ നിയമദേഭഗതി ബിൽ ചർച്ചയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആഗസ്റ്റിൽ സഭയിൽ അവതരിപ്പിച്ച ബിൽ ബുധനാഴ്ച ശബ്ദവോട്ടോടെ പാസാക്കി.
റെയിൽവേയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. സ്വകാര്യവത്കരണമല്ല. റെയിൽവേ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാവുകയില്ല. ട്രാക്ക്, ട്രെയിൻ, ലെവൽ ക്രോസ് എന്നിവയുടെ സുരക്ഷ വർധിപ്പിക്കും. പഴയ ട്രാക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചതിന്റെ ഗുണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് നിർത്തലായക്കിയ ട്രെയിനുകളും മുതിര്ന്നപൗരര്ക്കുണ്ടായിരുന്ന ഇളവുകളും പുനഃസ്ഥാപിക്കണമെന്ന് ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഈ വിഷയങ്ങളിൽ മന്ത്രി മൗനം പാലിച്ചു.
1905ലെ റെയിൽവേ ബോര്‍ഡ് നിയമവും 1989ലെ റെയില്‍വേ നിയമവും സമന്വയിപ്പിച്ചുകൊണ്ടാണ് പുതിയ ഭേദഗതി. ബോര്‍ഡ് ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനം, യോഗ്യത, സര്‍വിസ് കാലാവധി, മാനദണ്ഡങ്ങള്‍ മുതലായവ നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ ചുമതലയായിരിക്കും. റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വതന്ത്ര റെഗുലേറ്ററെ നിയോഗിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.