ന്യൂഡൽഹി: അഴിമതിവിരുദ്ധ സമിതിയായ ലോക്പാലിന് പുതിയ ചിഹ്നവും മുദ്രാവാക്യവും. 6000 ത്തിലേറെ എൻട്രികളിൽ നിന്നാണ് ഇത് തെരഞ്ഞെടുത്തതെന്ന് പേഴ്സനൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 2,236 ലോഗോകളും 4,705 വാക്യങ്ങളും ലഭിച്ചു.
യു.പിയിലെ അലഹബാദിൽ നിന്നുള്ള പ്രശാന്ത് മിശ്ര രൂപകൽപന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. ‘ആരുടെയും സമ്പാദ്യത്തിനുമേൽ ആർത്തി കാണിക്കരുതെ’ന്ന അർഥം വരുന്ന സംസ്കൃത ഭാഷയിലുള്ളതാണ് മുദ്രാവാക്യം. വിജയിക്ക് 25,000 രൂപയാണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.