റായ്പൂർ: സമൂഹത്തെ സമന്വയിപ്പിക്കാന്‍ പരിശ്രമിച്ച ശ്രീരാമനെ ഇപ്പോൾ കാണാനില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. അദ്ദേഹത്തെ ഒരു പോരാളിയായി ചിത്രീകരിപ്പിക്കാനാണ് നിക്ഷിപ്ത താൽപര്യങ്ങളുള്ള ചിലർ ശ്രമിക്കുന്നതെന്ന് ഒരു സംഘടനയെയും പേരെടുത്ത് പറയാതെ അദ്ദേഹം സൂചിപ്പിച്ചു. സർക്കാരിന്റെ പ്രധാന പദ്ധതിയായ രാം വാൻ ഗമൻ ടൂറിസം സർക്യൂട്ട് പദ്ധതിയിലെ ശിവനാരായണന്‍ തീർഥാടന കേന്ദ്രത്തിന്‍റെ നവീകരണത്തിന് ശേഷമുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രേതായുഗത്തിൽ അയോധ്യ മുതൽ ശ്രീലങ്ക വരെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സമന്വയിപ്പിക്കാനാണ് ശ്രീരാമൻ ഉൾപ്പടെ എല്ലാ ദൈവങ്ങളും പ്രവർത്തിച്ചതെന്ന് ബാഗേൽ പറഞ്ഞു. നിർഭാഗ്യവശാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ ഒരു യോദ്ധാവായി മാത്രമേ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ ദൈവങ്ങൾ ഇങ്ങനെയാണോയെന്നും സദസ്യരോട് മുഖ്യമന്ത്രി ചോദിച്ചു. ആളുകളെ ഏകീകരിക്കുക എന്ന ആശയമാണ് നമ്മുടെ ഇതിഹാസങ്ങൾ നൽകുന്നതെന്നും ഇത് പിന്തുടർന്ന് സമാധാനത്തിന്‍റെ പാതയിലേക്ക് നമ്മൾ ഓരോരുത്തരും എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ വിനോദ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനായി 'രാം വാൻ ഗമൻ ടൂറിസം സർക്യൂട്ട്' എന്ന പദ്ധതിക്ക് ഛത്തീസ്ഗഡ് സർക്കാർ രൂപം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.