ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി: പുതിയ ഉത്തരവുമായി കർണാടക

ബംഗളൂരു: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പുതിയ ഉത്തരവുമായി കർണാടക സർക്കാർ. ശബ്ദ മലിനീകരണ നിയന്ത്രണ നിയമം സംബന്ധിച്ച് 2002 ആഗസ്റ്റ് 13ന് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് സർക്കാറിന്റെ പുതിയ ഉത്തരവിൽ മുഖ്യമന്ത്രിയുടെ നിർദേശം.

ഉച്ചഭാഷിണികളും മറ്റും ഉപയോഗിക്കുന്നവർ ബന്ധപ്പെട്ട അധികൃതരിൽനിന്ന് 15 ദിവസത്തിനകം രേഖാമൂലം അനുമതി വാങ്ങണം. അനുമതി വാങ്ങാത്തവർ അവ സ്വയം നീക്കിയില്ലെങ്കിൽ അധികൃതർ നീക്കംചെയ്യും. ഉച്ചഭാഷിണികൾ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ വിവിധതലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുമെന്നും ചീഫ് സെക്രട്ടറി പി. രവികുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Loudspeakers in places of worship: Karnataka Govt with a new order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.