ന്യൂഡൽഹി: ഗാർഹിക പാചകവാതകം വിറ്റതിലൂടെയുണ്ടായ നഷ്ടം നികത്താൻ എണ്ണ കമ്പനികൾക്ക് 22,000 കോടി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. മൂന്ന് പൊതുമേഖല എണ്ണ കമ്പനികൾക്കാണ് ഒറ്റത്തവണയായി പണം കൈമാറുക. യഥാർഥ വിലയേക്കാളും കുറഞ്ഞ തുകക്കാണ് രണ്ട് വർഷം എണ്ണകമ്പനികൾ പാചകവാതകം വിറ്റതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതവഹിച്ച മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾക്കാണ് തുക കൈമാറുക. 2020 ജൂൺ മുതൽ 2022 ജൂൺ വരെ നഷ്ടത്തിൽ പാചകവാതകം വിറ്റതിനാണിത്.
2020 ജൂൺ മുതൽ 2022 ജൂൺ വരെയുള്ള വർഷങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വില 300 ശതമാനം വർധിച്ചിരുന്നു. എന്നാൽ, ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി വർധനവിന്റെ മുഴുവൻ ഭാരവും അവർക്ക് കൈമാറിയില്ല. ഇത് എണ്ണ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.