ഭോപ്പാൽ: കോവിഡ് പ്രതിരോധത്തിനായി താൻ മാസ്ക് ധരിക്കാറില്ലെന്ന പരാമർശത്തിൽ േഖദം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. മാസ്ക് ധരിക്കില്ലെന്ന തെൻറ പരാമർശം നിയമവിരുദ്ധമാണെന്ന് മനസിലാക്കുന്നു. അത് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുള്ള നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. അതിനാൽ തെൻറ തെറ്റ് മനസിലാക്കി ഖേദം രേഖപ്പെടുത്തുന്നു. ഞാൻ മാസ്ക് ധരിക്കും. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു- നരോത്തം മിശ്ര ട്വിറ്ററിലൂടെ അറിയിച്ചു.
ബുധനാഴ്ച ഇന്ദോറിൽ നടന്ന പരിപാടിയിൽ സംബന്ധിച്ച മന്ത്രി മാസ്ക് ധരിച്ചിരുന്നില്ല. എന്തുകൊണ്ടാണ് പൊതുപരിപാടിയിൽ പോലും മാസ്ക് ധരിക്കാതിരുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ''ഏതു പരിപാടിയായലും താൻ മാസ്ക് ധരിക്കില്ല. അതിനെന്താണ്?''- എന്നായിരുന്നു മന്ത്രി നരോത്തം മിശ്രയുടെ മറുപടി. കേവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ് സർക്കാർ നിർദേശം. അതിനാൽ മന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.
മധ്യപ്രദേശിൽ ഇതുവരെ 1,13,057 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 2077 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.