മദ്റസ തകർത്തതിനെ തുടർന്ന് അക്രമം: ഹൽദ്വാനിയിൽ കർഫ്യൂവിൽ ഇളവ്

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മുസ്ലിംകൾ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന മദ്റസ തകർത്തതിനെ തുടർന്നുണ്ടായ അക്രമത്തെത്തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂവിൽ ഏഴ് ദിവസത്തിന് ശേഷം ഇളവ് പ്രഖ്യാപിച്ചു.

നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗൗജാജലി, റെയിൽവേ ബസാർ, എഫ്‌.സി.ഐ ഗോഡൗൺ ഏരിയകളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ കർഫ്യൂ ഇളവ് ചെയ്യും.

ബൻഭൂൽപുരയുടെ ബാക്കി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 11 വരെ രണ്ട് മണിക്കൂർ ഇളവ് നൽകാനാണ് തീരുമാനം.

നിയമവിരുദ്ധമെന്ന് ആരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്റസ ബുൾഡോസർ ​ഉപയോഗിച്ച് തകർക്കുകയായിരുന്നു. മുനിസിപ്പൽ തൊഴിലാളികൾക്കും പോലീസിനുമെതിരെ നാട്ടുകാർ കല്ലും പെട്രോൾ ബോംബും എറിഞ്ഞു. അക്രമത്തിൽ ആറു പേർ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം എട്ടിനാണ് അധികൃതർ മദ്റസ പൊളിച്ചത്. പട്ടണത്തിന്റെ ബാഹ്യ പ്രദേശങ്ങളിൽ നിന്ന് കർഫ്യൂ നേരത്തെ പിൻവലിച്ചിരുന്നു. 

Tags:    
News Summary - Madrasa demolition violence: Curfew relaxed in Haldwani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.