മുംബൈ: മഹാരാഷ്ട്രയിൽ 434 പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാലു പൊലീസുകാർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഇതോടെ സംസ്ഥാനത്ത് 20,801പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3883 പേരാണ് ചികിത്സയിലുള്ളത്. 16706 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 212 പൊലീസുകാർ മരിച്ചതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 24,619 കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. 398 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ 31,351മരണവും സ്ഥിരീകരിച്ചു. 8,12,354 പേർ രോഗമുക്തി നേടി. 3,01,752 പേർ ചികിത്സയിൽ കഴിയുന്നു. മുംബൈയിൽ 2389 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.