മുംബൈ: മഹാരാഷ്ട്രയിൽ ആരാകും മുഖ്യമന്ത്രി എന്ന സസ്പെൻസ് തുടരുന്നു. 132 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായതിനാൽ മുഖ്യമന്ത്രി പദം തങ്ങൾക്ക് വേണമെന്നാണ് ബി.ജെ.പിയിലെ പൊതുവികാരം. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. അതേസമയം, ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ ആഗ്രഹിക്കുന്നു.
മഹായുതിയെ തുണച്ച ലഡ്കി ബെഹൻ അടക്കമുള്ള ക്ഷേമ പദ്ധതികൾ ഏക്നാഥ് ഷിൻഡെ സർക്കാറിന്റെതാണെന്നിരിക്കെ ഷിൻഡെ തുടരണമെന്നാണ് വാദം. രണ്ടര വർഷം പങ്കുവെക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ട്. അജിത് പവാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും മലബാർ ഹില്ലിൽ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക. അതിനുമുമ്പ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഒഴിച്ച് 24 ബി.ജെ.പി, 12 ഷിൻഡെ പക്ഷ, 10 അജിത് പക്ഷ മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.