മറാത്തകൾക്ക്​ 16 ശതമാനം സംവരണം; ബിൽ മഹാരാഷ്​ട്ര നിയമസഭ പാസാക്കി

മുംബൈ: മഹാരാഷ്​ട്രയിൽ മറാത്ത വിഭാഗത്തിന്​ 16 ശതമാനം സംവരണം നൽകാൻ സർക്കാർ തീരുമാനം. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ്​ മറാത്തകൾക്ക്​ സംവരണം നൽകുക. എസ്​.ഇ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണിത്​. മറാത്തകൾക്ക്​ സംവരണം നൽകുന്ന ബിൽ നിയമസഭയിൽ പാസായി.

മറാത്ത സംവരണ ബില്ലിന്​ അനുകൂലമായി വോട്ട്​ ചെയ്യാൻ ബി.ജെ.പിയും ശിവസേനയും എം.എൽ.എമാർക്ക്​ വിപ്പ്​ നൽകിയിരുന്നു. ബിൽ പാസാക്കാൻ ഒപ്പം നിന്ന പ്രതിപക്ഷത്തിന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ നന്ദിയറിയിച്ചു.

കോൺസ്​-എൻ.സി.പി സഖ്യസർക്കാർ മറാത്തകൾക്ക്​ സംവരണം നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇൗ ഉത്തരവ്​ ബോംബെ ഹൈകോടതി സ്​റ്റേ ചെയ്​തു. തുടർന്ന്​ മറാത്ത സംവരണത്തെ കുറിച്ച്​ പഠിക്കാൻ സമിതിയെ ബി.ജെ.പി സർക്കാർ നിയയോഗിച്ചു. നവംബർ 15ന്​ സമിതി ഇക്കാര്യത്തിൽ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ്​ സംവരണം നൽകാൻ മഹാരാഷ്​ട്ര സർക്കാർ തീരുമാനമെടുത്തത്​.

Tags:    
News Summary - Maharashtra assembly passes bill proposing 16% quota for Marathas-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.