നാഗ്പൂർ: ബാറിൽനിന്നിറങ്ങിയ മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ മകൻ സങ്കേത് ബവൻകുലെയുടെ ഔഡി കാർ നിരവധി വാഹനങ്ങളിലിടിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ നാഗ്പൂരിലെ രാംദാസ് പേട്ട് പ്രദേശത്താണ് സംഭവം.
ധരംപേട്ടിലെ ബാറിൽനിന്ന് ഇറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പോളോ കാറിലിടിച്ച ശേഷം നിർത്താതെ പോയതോടെ പോളോയിലുള്ളവർ പിന്നാലെ വിടുകയും മങ്കാപൂർ പാലത്തിന് സമീപം തടയുകയും ചെയ്തു. ഇതിനിടെ അപകടം വരുത്തിയ കാർ രണ്ടുപേർ സഞ്ചരിച്ച സ്കൂട്ടറിലും മറ്റു വാഹനങ്ങളിലും ഇടിച്ചിരുന്നു. ഡ്രൈവർ അടക്കം രണ്ടുപേരെ പോളോയിലുള്ളവർ പിടികൂടി പൊലീസിൽ ഏൽപിച്ചെങ്കിലും സങ്കേത് ബവൻകുലെ അടക്കമുള്ള മൂന്നുപേർ ഓടിരക്ഷപ്പെട്ടിരുന്നു. പിടികൂടിയവരുടെ രക്ത സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.
വാഹനം തന്റെ മകന്റെ പേരിലുള്ളതാണെന്ന് സമ്മതിച്ച ബി.ജെ.പി അധ്യക്ഷൻ, പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.