അധിക ഭാരം: ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റർ നിലത്തിറക്കി 

നാസിക്: അധിക ഭാരത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റർ നിലത്തിറക്കി. നാസിക്കിൽ നിന്നും പറന്നുയർന്ന കോപ്റ്റർ ഔറംഗബാദിലാണ് അടിയന്തരമായി ഇറക്കിയത്. അധിക ഭാരത്തെ തുടർന്ന് ശരിയായ രീതിയിൽ പറക്കാൻ സാധിക്കാത്ത വന്നപ്പോഴാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. 

അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന സ്വകാര്യ കോപ്റ്ററിൽ മുഖ്യമന്ത്രി ഫട്നാവിസ്, ആരോഗ്യ-ജലസേചന മന്ത്രി ഗിരീഷ് മഹാജൻ, അഭിമന്യു പവാർ, മുഖ്യമന്ത്രി പേഴ്സണൽ അസിസ്റ്റന്‍റ് സതീഷ്, മുഖ്യമന്ത്രിയുടെ പാചകക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇവരെ കൂടാതെ പാചക സാധനങ്ങളും മറ്റ് വസ്തുക്കളും കോപ്റ്ററിൽ കയറ്റിയിരുന്നു. ഇവയുടെ അളവിൽ കുറവ് വരുത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. 

വെള്ളിയാഴ്ച രാത്രി നാസിക്കിലെത്തിയ ഫട്നാവിസ് ഔറംഗബാധിലെ പരിപാടിയിൽ പങ്കെടുക്കാനാണ് പുറപ്പെട്ടത്. അവിടെ നിന്നും നാഗ്പൂരിലേക്ക് വിമാനമാർഗം പോകാനായിരുന്നു പരിപാടി. സംസ്ഥാന വ്യോമയാന വകുപ്പിന് രണ്ട് ഹെലികോപ്റ്റർ ഉണ്ടെങ്കിൽ പ്രവർത്തന രഹിതമാണെന്ന് അധികൃതർ അറിയിച്ചു. 


 

Tags:    
News Summary - Maharashtra CM Devendra Fadnavis helicopter force-landing -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.