മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചു. കാവൽ സർക്കാറിൻെറ കാലാവധി ഇന്ന് അവസാനിക്ക ാനിരിക്കെയാണ് രാജി. രാജിക്ക് ശേഷം പുതിയ സർക്കാറുണ്ടാക്കാൻ ഫട്നാവിസ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫട്നാവിസിൻെറ രാജി. ഫട്നാവിസ് രാജിവെച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനാണ് കളമൊരുങ്ങുന്നത്.
മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ച് നിന്നതോടെയാണ് സർക്കാർ രൂപീകരണമെന്ന ബി.ജെ.പിയുടെ സ്വപ്നം പൊലിഞ്ഞത്. രണ്ടര വർഷം മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന നിർദേശം ശിവസേന മുന്നോട്ട് വെച്ചെങ്കിലും ബി.ജെ.പി ഇതിന് വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.