ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അട്ടിമറി നാടകത്തിലൂടെ എതിരാളികളെ അമ്പരപ്പിക്കാനും അനുയായികളെ ആവേശം കൊള്ളിക്കാനും കഴിഞ്ഞെങ്കിലും, ബി.ജെ.പിയും കേന്ദ്ര-സംസ്ഥാന സർക്ക ാറുകളും നേരിടേണ്ടത് നിരവധി ചോദ്യങ്ങൾ. കേന്ദ്രസർക്കാറിനൊപ്പം രാജ്ഭവനും രാഷ് ട്രപതി ഭവനും പ്രതിക്കൂട്ടിൽ.
നടപടിക്രമങ്ങളുണ്ട്, രാഷ്ട്രപതി
ഭരണം പിൻവ ലിക്കാൻ
ഭരണഘടനാപരമായി സർക്കാറും ഗവർണറും രാഷ്ട്രപതിയും നടപടി നീക്കണം. പു തിയ സർക്കാർ രൂപവത്കരിക്കാൻ വഴിയൊരുങ്ങിയെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം ഗവർ ണർ ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണം. മന്ത്രാലയത്തിെൻറ ശിപാർശ കേന്ദ്രമന്ത്രിസ ഭ യോഗം ചേർന്ന് പരിഗണിക്കുന്നു. രാഷ്ട്രപതിയോട് ശിപാർശ ചെയ്യുന്നു. രാഷ്ട്രപതി അ ത് അംഗീകരിച്ച് വിജ്ഞാപനം ചെയ്യുന്നു.
മന്ത്രിസഭ ചേർന്നില്ല
ഫഡ്നാവിസ ിനെ വാഴിച്ച സംഭവത്തിൽ മന്ത്രിസഭാ യോഗം നടന്നിട്ടുതന്നെയില്ല. പാതിരാത്രിക്ക് ഇത്തരമൊരു യോഗം തന്നെ പ്രായോഗികമല്ല. ബി.ജെ.പിയും കേന്ദ്രവും ഇപ്പോൾ വിശദീകരിക്കുന്നത്, മന്ത്രിസഭ യോഗം ചേരാതെതന്നെ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിക്ക് സവിശേഷ അധികാരം ഉണ്ടെന്നാണ്. സർക്കാർ നടപടികൾ വിഭജിച്ചുനൽകിയിരിക്കുന്നതു സംബന്ധിച്ച ചട്ടത്തിലെ 12ാം വകുപ്പ് പ്രകാരം പ്രധാനമന്ത്രിക്ക് സവിശേഷ അധികാരം പ്രയോഗിക്കാമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് പിന്നീട് മന്ത്രിസഭ യോഗം ചേരുേമ്പാൾ അനുമതി നൽകിയാൽ മതി. പക്ഷേ, ഇതൊന്നും സാധാരണ നടക്കുന്ന കാര്യങ്ങളല്ല. അങ്ങേയറ്റം അടിയന്തര ഘട്ടങ്ങളിൽ (യുദ്ധസമാന, ദുരന്തസമാന) ഘട്ടങ്ങളിൽ രാജ്യതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കാനുള്ള പഴുതുകളാണ് അവ.
ഗവർണർ വെറും പാവ
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനും പിൻവലിക്കുന്നതിനും ആവശ്യമായ ശിപാർശ നൽകാൻ ബാധ്യതയുള്ള ഗവർണർ ബി.ജെ.പിയുടെ ആജ്ഞാനുവർത്തി മാത്രമായി. ഭഗത്സിങ് കോശിയാരി ബി.ജെ.പിക്കാരനും മോദി-അമിത്ഷാമാരുടെ വിശ്വസ്തനുമാണ്. നേരത്തേ, ബി.ജെ.പിക്ക് മന്ത്രിസഭ രൂപവത്കരിക്കാൻ ദിവസങ്ങൾ അനുവദിച്ച ഗവർണർ, ശിവസേനക്ക് ഒരു ദിവസവും എൻ.സി.പിക്ക് അര ദിവസവും മാത്രം നൽകി പൊടുന്നനെ രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് വിവാദമായിരുന്നു. അതിനുപിന്നാലെയാണ് ബി.ജെ.പിയുടെ പാതിരാ അട്ടിമറിക്ക് ചെയ്ത ഒത്താശ.
മന്ത്രിസഭ രൂപവത്കരിക്കുന്നതിൽനിന്ന് നേരത്തേ പിന്മാറിയ ബി.ജെ.പി, വീണ്ടും അവകാശവാദം ഉന്നയിക്കുേമ്പാൾ അതിനുതക്ക പിന്തുണ ഉണ്ടെന്ന് പാതിര നേരത്തുതന്നെ ഗവർണർ തീർച്ചപ്പെടുത്തി. പാതിരക്കുതന്നെ മറ്റു നടപടികൾ. എന്നാൽ, ബഹുഭൂരിപക്ഷം എം.എൽ.എമാരും പവാറിനൊപ്പമാണെന്നാണ് നേരം വെളുത്തപ്പോൾ കണ്ടത്. ഇത് ഇനിയും കുതിരക്കച്ചവടങ്ങൾക്കുള്ള സാധ്യത തുറന്നു. സത്യപ്രതിജ്ഞ നടത്താൻ കേന്ദ്രത്തിൽനിന്നുണ്ടായ നിർദേശത്തിനൊത്ത് കടലാസ് പണികൾ പിന്നീട് തീർത്തെടുക്കുന്ന ഏർപ്പാടാണ് രാജ്ഭവനിൽ നടന്നതെന്ന് പരക്കെ വിമർശനമുണ്ട്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എന്നു നടക്കണം, വിശ്വാസവോട്ട് എത്രനാൾക്കകം തേടണം തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമാക്കാതെ, ഇതിനുള്ള അയഞ്ഞ സാവകാശം ബി.ജെ.പിക്കായി തുറന്നിട്ടിരിക്കുകയാണ് ഗവർണർ.
രാഷ്ട്രപതിയെ
വിളിച്ചുണർത്തി ഒപ്പുവാങ്ങി
രാഷ്ട്രപതി ഭരണം പിൻവലിക്കുന്ന വിജ്ഞാപനം ഇറങ്ങിയത് പുലർച്ചെ 5.47ന്. അതിൽ ഒപ്പുവെക്കണമെങ്കിൽ അതിനും മുേമ്പ രാഷ്ട്രപതി എഴുന്നേൽക്കണം. അതല്ലെങ്കിൽ ആ രാത്രി ഉറങ്ങാതിരിക്കണം. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ കൂടി ഉറക്കം കെടുത്തിയ നടപടികളാണ് ഉണ്ടായത്. അതിനുതക്ക തിരക്ക് ബി.ജെ.പിക്കല്ലാതെ മറ്റാർക്കുമില്ലെന്നിരിക്കെ, അധികാരം പിടിക്കാനുള്ള പിന്നാമ്പുറ നാടകങ്ങളിൽ രാഷ്ട്രപതിഭവനും പങ്കാളിയായി എന്നാണ് വരുന്നത്. നിയമപരവും ഭരണഘടനാപരവുമായ ഒരു സംശയവും ഉണ്ടായില്ല. പക്ഷേ, രാഷ്ട്രപതിഭവെൻറ പ്രതിച്ഛായക്കു മങ്ങലായി ഇത്.
കാര്യങ്ങൾ സുപ്രീംകോടതി വരെ
അക്കിടി പറ്റിയ കോൺഗ്രസും എൻ.സി.പിയും ശിവസേനയും വിട്ടുകൊടുക്കാൻ തയാറല്ലാത്തതിനാൽ മഹാരാഷ്ട്ര നാടകങ്ങൾ സുപ്രീംകോടതി വരെ. ഹരജിയിൽ ശനിയാഴ്ച രാത്രിതന്നെ വാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടത്. പകുതിയിലേറെ എം.എൽ.എമാരുടെ പിന്തുണയും അവർ അവകാശപ്പെട്ടു. ഗവർണറുടെയും കേന്ദ്രമന്ത്രിസഭയുടെയും നടപടികളിലെ അസ്വാഭാവികതകൾ സംബന്ധിച്ച നിയമതർക്കങ്ങൾ ബി.ജെ.പിക്ക് വെല്ലുവിളിയാണ്. തിങ്കളാഴ്ച പാർലമെൻറ് സമ്മേളനവും ഒച്ചപ്പാടിൽ കലാശിക്കുമെന്ന് വ്യക്തം.
കൂറുമാറ്റ നിയമം ബാധകമോ?
എൻ.സി.പി പിളരും വിധം അജിത്പവാറിനൊപ്പം നിൽക്കുന്ന എം.എൽ.എമാർക്ക് കൂറുമാറ്റ നിയമം ബാധകമാവുമോ എന്ന കാര്യത്തിൽ നിയമവൃത്തങ്ങളിൽ തർക്കം. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും നിയമസഭ കൂടി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഇത്തരമൊരു ഘട്ടമായതിനാൽ കൂറുമാറ്റം ബാധകമാവില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധരുടെ പക്ഷം. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടയാൾ സത്യപ്രതിജ്ഞ ചെയ്താലും ഇല്ലെങ്കിലും എം.എൽ.എയാണെന്നും കൂറുമാറ്റ നിരോധന നിയമം ബാധകമാവുമെന്നും വാദിക്കുന്നവരാണ് ഏറെ. ഒരു പാർട്ടിക്ക് ആകെയുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് കൂറുമാറിയാൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാവില്ല.
പവാറിനെക്കുറിച്ചും സംശയം
അജിത്പവാറിെൻറ കൂറുമാറ്റത്തിന് ശരദ് പവാറിെൻറ പിന്തുണയുണ്ടോ? രാഷ്ട്രപതിപദം വെച്ചുനീട്ടി പവാറിനെ പാട്ടിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കഴിഞ്ഞദിവസത്തെ വാർത്തകളും മോദി-പവാർ കൂടിക്കാഴ്ചയുമാണ് ആ ചോദ്യത്തിന് ബലം നൽകിയത്.
എന്നാൽ, എൻ.സി.പി മൊത്തമായി ബി.ജെ.പി പാളയത്തിലെത്തുന്നു എന്ന വിധത്തിൽ ആദ്യമുയർന്ന സംശയങ്ങളുടെ മുനയൊടിക്കാൻ പവാറും മകൾ സുപ്രിയ സുലെയും കളത്തിലിറങ്ങിയത് ശ്രദ്ധേയമായി. മരുമകന് തെൻറ പിന്തുണയില്ലെന്ന് പവാർ വ്യക്തമാക്കി.
‘പാർട്ടിയും കുടുംബവും പിളരുന്നു’ എന്നാണ് സുപ്രിയ വാട്സ്ആപ്പിൽ പങ്കുവെച്ച സന്ദേശം. ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കൊപ്പം വാർത്തസമ്മേളനം നടത്തി അജിത് പവാറിനെ തള്ളിപ്പറഞ്ഞതും പവാറിെൻറ ആത്മാർഥതക്കു തെളിവായി. അപ്പോൾ മാത്രമാണ് കോൺഗ്രസിന് ശ്വാസം നേരെ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.