മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ താനേ തകരും -ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ തനിയെ നിലംപതിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്ത് അധികാര മാറ്റത്തിന് ബി.ജെ.പി ശ്രമിക്കുന്നില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയുടെ പശ്ചാത്തലത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, അത് ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ അധികാരമാറ്റത്തില്‍ ഞങ്ങള്‍ കണ്ണുവെച്ചിട്ടില്ല. ഈ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസം താനെ തകര്‍ന്നോളും -ഫഡ്‌നാവിസ് പറഞ്ഞു.

ഇത്തരത്തിലുള്ള സര്‍ക്കാറിന് കൂടുതല്‍ കാലം തുടരാനാവില്ല. ഈ സര്‍ക്കാര്‍ വീഴുന്ന സമയത്ത് ഞങ്ങള്‍ ബദല്‍ സര്‍ക്കാറാകും. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യത്തിനല്ല മുന്‍ഗണന നല്‍കുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആശങ്കാകുലരാണ്. അവര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.