മുംബൈ: മുസ്‍ലിം പള്ളിയുടെ ചുമരിൽ ഹോളി നിറം ഉപയോഗിച്ച് ‘ജയ് ശ്രീറാം’ എന്നെഴുതിയതിനെതിരെ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മജൽഗാവ് മർകസി മസ്ജിദിന്റെ മതിലിലാണ് അജ്ഞാതർ 'ജയ് ശ്രീറാം' എഴുതിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവം പ്രദേശത്ത് സംഘർഷാവസ്ഥക്ക് ഇടയാക്കി. ഇതോടെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. അക്രമികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടുമെന്നും കർശന നടപടിയെടുക്കുമെന്നും പ്രതിഷേധകാർക്ക് പൊലീസ് ഉറപ്പ് നൽകി.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.
📍Maharashtra
— Jibran Nazir | جبران نزیر (@JibraanDar) March 25, 2024
Protests rock Majalgaon in Beed district after somebody wrote 'Jai Shri Ram' on a mosque wall.@BEEDPOLICE say they are in process of identifying and arresting the miscreants pic.twitter.com/Ss2A1FtdoO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.