മഹാരാഷ്ട്രയിൽ റമദാന് ശേഷം വർഗീയ കലാപമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി

മുംബൈ: ഉച്ചഭാഷിണി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ റമദാന് ശേഷം മഹാരാഷ്ട്രയിൽ വർഗീയ കലാപമുണ്ടാകാനുള്ള സാധ്യത തള്ളി ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ. മെയ് മുന്നിനകം എല്ലാ മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണി നീക്കം ചെയണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേന മേധാവി രാജ് താക്കറെയുടെ താക്കീതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ബോധപൂർവം വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ചില പാർട്ടികൾ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, മഹാരാഷ്ട്ര സർക്കാർ സാമുദായിക സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. രാജ്യത്ത് മതത്തിന്‍റെ പേരിൽ നിരവധി വർഗീയ സംഘർഷങ്ങൾ നടക്കുന്നുണ്ട്. സർക്കാർ അത്തരത്തിലുള്ള ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും വിഷയം കൂടുതൽ ചർച്ച ചെയ്ത് വഷളാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് വർധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതിന് പിന്നിലുള്ളവരെ സമഗ്ര അന്വേഷണത്തിലൂടെ പൊലീസ് തുറന്നുകാട്ടുമെന്നും മന്ത്രി വാൽസെ പാട്ടീൽ വ്യക്തമാക്കി.

Tags:    
News Summary - Maharashtra loudspeaker row: HM Dilip Walse-Patil says no chance of communal riots post-Ramzan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.