മരിച്ചയാൾ തിരിച്ചുവന്നു ദിവസങ്ങൾക്കു ശേഷം; പരേതനെ കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന്

 

പാർഘർ: മഹാരാഷ്ട്രയിൽ മരിച്ചതായി കുടുംബം സ്ഥിരീകരിച്ച് പിന്നീട് സംസ്കാരവും കഴിഞ്ഞ 60കാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘറിലെ ഒരു അഗതിമന്ദിരത്തിലാണ് 60 കാരനെ ക​ണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇദ്ദേഹം. മരിച്ചുവെന്ന് സ്ഥിരീകരിച്ചതിനു ശേഷം ഇയാൾ സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കുടുംബം ആരുടെ മൃതദേഹമാണ് കുഴിച്ചിട്ടതെന്ന് തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങി. വിഡിയോ പ്രചരിച്ചതോടെയാണ് ഒരാൾ ഇതിലുള്ളത് കഴിഞ്ഞ ദിവസം മരിച്ച തന്റെ സഹോദരൻ റഫീഖ് ​ശൈഖ് ആണെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. റഫീഖ് ശൈഖിനെ രണ്ടുമാസം മുമ്പ് കാണാതായിരുന്നു. ഇതു സംബന്ധിച്ച് കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു.

ജനുവരി 29ന് ബോയ്സർ, പാൽഘർ സ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇത് ശൈഖ് ആണെന്ന് കരുതി സംസ്കരിക്കുകയായിരുന്നു.

എന്നാൽ വിഡിയോ വൈറലായതിനു ശേഷമാണ് സത്യം അന്വേഷിക്കാൻ പൊലീസ് രംഗത്തുവന്നത്. വീടുവിട്ട് കുറച്ചു മാസങ്ങൾക്ക് മുമ്പ് പാർഘറിലെ ഒരു അഗതി മന്ദിരത്തിൽ താമസിക്കുകയാരുന്നു ശൈഖ്.  

Tags:    
News Summary - Maharashtra Man Responds To Friend's Video Call Days After His 'Burial'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.