മുംബൈ: ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ മഹാരാഷ്ട്ര സർക്കാർ പുനഃപരിശോധനക്ക് ഒരുങ്ങുന്നു. 201 8ൽ നടന്ന സംഭവത്തിൽ 10 ആക്ടിവിസ്റ്റുകൾ ജയിലിലായിരുന്നു.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് കേ സുകളിൽ പുനഃപരിശോധന നടത്തുമെന്ന സൂചന നൽകിയത്. പൂണെയിലെ പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പൊലീസിൽ നിന്ന് കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഭാവി തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് എതിർക്കുന്നവരെയെല്ലാം അർബൻ നക്സലുകളാക്കി മുദ്രകുത്തുകയാണ് ചെയ്തത്. എന്നാൽ, ശിവസേന-എൻ.സി.പി സർക്കാർ ഈ രീതി പിന്തുടരില്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സർക്കാറാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മറാത്തി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2018 ജനുവരി ഒന്നിനാണ് പൂണൈ ജില്ലയിലെ ഭീമ കൊറെഗാവിൽ സംഘർഷമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.