മഹാരാഷ്ട്രയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം; നഷ്ടപ്പെട്ടത് 12 ലക്ഷത്തിന്‍റെ സാധനങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം പോയത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ. ആസാദ് മൈതാനത്ത് അതീവസുരക്ഷയിൽ നടന്ന ചടങ്ങിനിടെ മൊബൈൽ ഫോണുകൾ, സ്വർണം, വാച്ചുകൾ, പഴ്സ് എന്നിവയുൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങവേയാണ് മോഷണം നടന്നത്. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്.

വിവധ പരാതികളിൽ അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആസാദ് മൈതാൻ പൊലീസ് അറിയിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും ഏക്നാഥ് ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രോമദിയും പ്രമുഖ വ്യവസായികളും സിനിമ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമടക്കം പങ്കെടുത്തിരുന്നു. 

Tags:    
News Summary - Maharashtra swearing ceremony theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.